നിങ്ങൾ വീട് വാങ്ങാനോ നിർമ്മിക്കാനോ ആഗ്രഹിക്കുന്നുണ്ടോ? എങ്കിൽ ഈ സമയം അതിന് വളരെ അനുകൂലമാണ്. നിരവധി ഓഫറുകളാണ് ഇപ്പോൾ കെട്ടിട നിർമ്മാണ മേഖലയ്ക്കും റിയൽ എസ്റ്റേറ്റിനും ഉള്ളത്.

ഓരോ പ്രതിസന്ധി ഘട്ടങ്ങളിലും മാർക്കറ്റിനെ ഉത്തേജിപ്പിക്കുന്നതിനായി അതാതു മേഖലകൾ ഉപഭോകതാക്കൾക്കായി ഒരുക്കിയിരിക്കുന്ന വിവിധ ഓഫറുകളും ക്യാഷ് ഡിസ്കൗണ്ടുകളും തന്നെയാണ് ഇതിന്റെയും അടിസ്ഥാനം. ഒപ്പം നല്ല രീതിയിൽ വില പേശാനുള്ള അവസരവും ലഭിക്കും. ഓണം കൂടി അടുത്ത സാഹചര്യമായത് കൊണ്ടാണ് ഈ സമയം വീട്, ഫ്ലാറ്റ് തുടങ്ങിയവ വാങ്ങാൻ അനുകൂലമാണെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നത്.
കേരളത്തിലും നിർമ്മാണ മേഖല ഉപഭോക്താക്കൾക്കായി ഒട്ടനവധി ഓഫറുകൾ ഒരുക്കിയിട്ടുണ്ട്. പ്രതിമാസ വാടകയുടെ അടുത്ത് വരുന്ന തവണ വ്യവസ്ഥകളോടെ വാങ്ങാവുന്ന നിരവധി താമസ യോഗ്യമായ ഫ്ളാറ്റുകളും വില്ലകളും ഓഫറുകളോടെയും ഡിസ്കൗണ്ടുകളോടെയും ഇപ്പോൾ കേരളത്തിൽ ലഭ്യമാണ്.
ജോലിക്കായും ബിസിനസ് ആവശ്യങ്ങൾക്കുമായി മറ്റു നഗരങ്ങളിൽ വാടകക്ക് താമസിക്കുന്നവർനിരവധിയുള്ള സംസ്ഥാനം കൂടിയാണ് കേരളം. ഇത്തരക്കാർക്ക് തിരഞ്ഞെടുക്കാവുന്ന ഭവനങ്ങൾ ആണ് ഇതിൽ പ്രധാനം.
18 ലക്ഷം മുതൽ തുടങ്ങുന്ന ഫ്ളാറ്റുകളും 40 ലക്ഷം മുതൽ തുടങ്ങുന്ന വില്ലകളും ഒരു സാധാരണക്കാരന്റെ കൈപ്പിടിയിൽ ഒതുക്കാവുന്ന ഭവനങ്ങളാണ്. വിദേശത്തു നിന്ന് കേരളത്തിലേക്ക് ചേക്കേറുന്ന പ്രവാസികൾക്കും സിറ്റി ലൈഫ് അനിവാര്യമായിരിക്കും.

കുടുംബത്തിനും മക്കളുടെ വിദ്യാഭ്യാസത്തിനും ജോലി സംബന്ധമായും ബിസിനസ് മേഖലയിലും ശ്രദ്ധ പതിപ്പിക്കുന്നതിനായി നഗര ഹൃദയത്തിൽ സൗകര്യങ്ങളോടു കൂടിയ ഒരു വീട് പ്രവാസികളുടെയും സ്വപ്നമാണ്. ഇവർക്കായി അത്യാധുനിക സൗകര്യങ്ങളോടെ 60 ലക്ഷം മുതൽ തുടങ്ങുന്ന ഫ്ളാറ്റുകൾ ഇപ്പോൾ ലഭ്യമാണ്.
നഗരങ്ങളിൽ വാടകയ്ക്ക് താമസിക്കുന്നവർ കുറഞ്ഞത് പതിനായിരം രൂപയെങ്കിലും വാടകയിനത്തിൽ നൽകുന്നുണ്ടാകും. ഈ പ്രതിമാസ വാടകയുടെ അടുത്ത് വരുന്ന തവണ വ്യവസ്ഥകളോടെ വാങ്ങാവുന്ന നിരവധി താമസ യോഗ്യമായ ഫ്ളാറ്റുകളും വില്ലകളും ഓഫറുകളോടെ ഇപ്പോൾ വാങ്ങാം. അതുകൊണ്ട് തന്നെ തവണ അടയ്ക്കാൻ പ്രത്യേക ഫണ്ട് കണ്ടെത്തേണ്ട ആവശ്യമില്ല എന്നതാണ് ഏറ്റവും വലിയ ഗുണം.