15 49.0138 8.38624 arrow 1 both 1 4000 1 1 fade https://www.woodbee.in 300 0 1
theme-sticky-logo-alt
News
Home Loan
പുതിയ വീട് നിർമ്മിക്കാൻ ഉദേശമുണ്ടോ? ഭവന വായ്‌പയ്ക്ക് ശ്രമിക്കുകയാണോ? എങ്കിൽ സർക്കാർ നൽകാൻ പോകുന്ന പുതിയ ഇളവ് കൂടി അറിയൂ... Read More
Government moves to stimulate Malabar Cements
അന്യ സംസ്ഥാനത്തു നിന്ന് സിമന്റ് എത്തിക്കുന്നതിനുള്ള ചിലവ് പരോക്ഷമായി കരാറുകാരന്റെയും അതുവഴി ഉപഭോക്താവിന്റെയും ചുമലിലാണ് വന്നുവീഴുന്നത്. ഇതിന് തടയിടാൻ പുതിയ നീക്കത്തിന് കഴിഞ്ഞേക്കും. കോവിഡ് കാലത്തെ നിയന്ത്രണങ്ങൾ മൂലവും നിർമ്മാണസാമഗ്രികളുടെ വിലയിലുണ്ടായ കയറ്റം മൂലവും പ്രതിസന്ധിയിൽ ആയിരിക്കുന്ന നിർമാണ മേഖലയ്ക്ക് സന്തോഷം പകരുന്ന ഒരു വാർത്തയാണ് സംസ്ഥാന സർക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടായിരിക്കുന്നത്. മലബാര്‍ സിമന്‍റ്സിന്‍റെ ഉത്പാദനം രണ്ടു കൊല്ലം കൊണ്ട് ഇരട്ടിയാക്കാന്‍ തീരുമാനിച്ചിരിക്കുകയാണ് സർക്കാർ. വ്യവസായ മന്ത്രി പി. രാജീവിന്‍റെ നേതൃത്വത്തില്‍ ചേര്‍ന്ന അവലോകന യോഗത്തിലാണ് ഇക്കാര്യം... Read More
woodbee
പിരമിഡ് ആകൃതിയിൽ 42 നിലകളുള്ള കെട്ടിടമാണ് പാരിസിൽ ഉയരാൻ പോകുന്നത്. എന്നാൽ നിർമാണം ആരംഭിക്കുന്നതിനു മുമ്പ് തന്നെ ഈ കെട്ടിടം വാർത്തകളിൽ ഇടം പിടിക്കുകയും വിവാദമാവുകയും ചെയ്യുകയാണ്. ലോകപ്രശസ്തമായ നിർമ്മിതികൾക്ക് പേരുകേട്ട സ്ഥലമാണ് പാരിസ്. ലോകത്ത് ഏറ്റവുമധികം ആളുകൾ ഓരോ വർഷവും വിസിറ്റ് ചെയ്യുന്ന വിനോദ സഞ്ചാര കേന്ദ്രം കൂടിയാണിത്. ഇപ്പോഴിതാ വളരെ പുതുമയുള്ള ഒരു നിർമ്മാണപ്രവർത്തനത്തെ കുറിച്ചുള്ള വാർത്ത പാരീസിൽ നിന്ന് വന്നിരിക്കുകയാണ്. നിർമ്മാണം ആരംഭിക്കാൻ പോകുന്ന മനോഹരമായ ഒരു കെട്ടിടത്തെ വരവേൽക്കാൻ ഒരുങ്ങുകയാണ് പാരിസ്... Read More
woodbee
കേരളത്തിലെ പല വീടുകളിലും ഈ പ്രശ്നമുണ്ട്. പലരും ഈ പ്രശ്നം പരിഹരിക്കാനായി പൂച്ചയെ വാങ്ങും. പിന്നീട് പൂച്ചയെ കെയർ ചെയ്യൽ തന്നെ വലിയ പുലിവാലാകും. പുറമേ നിന്ന് നോക്കുമ്പോൾ അതിസുന്ദരമായ വീട്, എന്നാൽ അകത്ത് കയറിയാലോ എലിയുടെ ശല്യം… എന്തൊരു കഷ്ടം ആണല്ലേ? കേരളത്തിലെ പല വീടുകളിലും ഈ പ്രശ്നമുണ്ട്. പലരും ഈ പ്രശ്നം പരിഹരിക്കാനായി പൂച്ചയെ വാങ്ങും. പിന്നീട് പൂച്ചയെ കെയർ ചെയ്യൽ തന്നെ വലിയ പുലിവാലാകും. ഇതിലും എളുപ്പമായി എലികളെ വീട്ടിൽനിന്ന് ഒഴിവാക്കാനാകും. ഭക്ഷണാവശിഷ്ടങ്ങൾ... Read More
The Second Tallest Building In The World
മലേഷ്യയുടെ തനത് കലകളിൽ കണ്ടുവരുന്ന പാറ്റേണുകളിൽ നിന്നും പ്രചോദനമുൾക്കൊണ്ട്, കെട്ടിടത്തിന്റെ മുൻഭാഗം ഒരുക്കിയിരിക്കുന്നത് ത്രികോണാകൃതിയിലുള്ള ഗ്ലാസ്സുകൾ ഉപയോഗിച്ചാണ്. ബൃഹത്തായ, ഉയരമുള്ള ഉയരമുള്ള കെട്ടിടങ്ങൾ എത്രകണ്ടാലും മതിവരാത്തവരാണ് നമ്മൾ. കെട്ടിടങ്ങൾ എല്ലാകാലത്തും ട്രെൻഡിങ് ആയ ഒന്നാണ്. ഇന്നും ബുർജ് ഖലീഫയോട് ആളുകൾക്ക് പ്രിയം നിലനിൽക്കുന്നതിന്റെ പ്രധാനകാരണം അതിന്റെ ഉയരം തന്നെയാണ്. ബുർജ് ഖലീഫ കഴിഞ്ഞാൽ ഏറ്റവും ഉയരമുള്ള കെട്ടിടം, അതായത് ലോകത്തിലെ ഏറ്റവും ഉയരമുള്ള രണ്ടാമത്തെ കെട്ടിടം ചൈനയുടെ ഷാങ്ഹായ് ടവർ ആയിരുന്നു. എന്നാലിപ്പോൾ ഈ ടവറിനെ പിന്തള്ളി... Read More
woodbee magazine
അപ്പാർട്ട്മെന്റുകളിൽ ഇത്തരം ജീവികളെ വളർത്താൻ ഏതെങ്കിലും തരത്തിലുള്ള പെർമിഷൻ അധികൃതരിൽ നിന്ന് എടുക്കേണ്ടതുണ്ടോ എന്ന് പലർക്കും സംശയമുണ്ട്. വീടുകളിൽ മൃഗങ്ങളെ വളർത്താൻ ഏറെ ഇഷ്ടപ്പെടുന്നവരാണ് ഭൂരിഭാഗം ആളുകളും. പട്ടി, പൂച്ച തുടങ്ങിയ മൃഗങ്ങൾക്കാണ് ഇക്കാര്യത്തിൽ ഏറ്റവും ഡിമാൻഡ് കൂടുതൽ. വീട് നിർമ്മാണത്തിന്റെ ഘട്ടങ്ങളിൽ തന്നെ പലരും മൃഗങ്ങൾക്കായുള്ള സ്‌പേസ് കൂടി ഉൾപ്പെടുത്താൻ ശ്രദ്ധിക്കാറുമുണ്ട്. വീട്ടിൽ മൃഗങ്ങളെ വളർത്താൻ പ്രത്യേകിച്ച് റെസ്ട്രിക്ഷൻസ് ഒന്നും തന്നെ ഉണ്ടാവാറില്ല. എന്നാൽ അപ്പാർട്ട്മെന്റുകളിൽ ഇത്തരം ജീവികളെ വളർത്താൻ ഏതെങ്കിലും തരത്തിലുള്ള പെർമിഷൻ അധികൃതരിൽ... Read More
woodbee
പ്രണയത്തിന്റെ മഹത്തര ഉദാഹരണമായ താജ്മഹലിന് സമാനമായ ഒരു വീട്, തന്റെ പത്നിക്ക് ഒരുക്കി നൽകി ഒരു മധ്യപ്രദേശുകാരൻ. ലോകത്തിലെ ഏറ്റവും മികച്ച പ്രണയ സമ്മാനങ്ങളിലൊന്നാണ് താജ്മഹൽ. മുഗൾ ചക്രവർത്തിയായ ഷാജഹാൻ തന്റെ പത്നി മുംതാസിന്റെ ഓർമയ്ക്കായി നിർമിച്ച മഹത്തായ സൃഷ്ടിയാണിത്. ഇന്ന് ഇന്ത്യയിലെ സുപ്രധാന വിനോദസഞ്ചാര കേന്ദ്രം കൂടിയാണ് മാർബിളിൽ തീർത്ത താജ്മഹൽ. എന്നാലിപ്പോൾ അതെ മാതൃകയിൽ മധ്യപ്രദേശിൽ ഒരു വീട് ഉയർന്നിരിക്കുകയാണ്. മധ്യപ്രദേശ് സ്വദേശിയും എജ്യുക്കേഷനിസ്റ്റുമായ ആനന്ദ് പ്രകാശ് ചൗക്സി തന്റെ പ്രിയതമയായ മഞ്ജുഷ ചൗക്സിക്കുവേണ്ടി... Read More
woodbee
ഇതൊക്കെ സത്യമാണോ എന്ന് കേൾക്കുമ്പോൾ ഒരു സംശയം ഒക്കെ തോന്നാം. എന്നാൽ സംശയിക്കേണ്ട, സത്യമാണ്. ദക്ഷിണ കൊറിയയിലാണ് ലോകത്തിലെ ആദ്യത്തെ ഒഴുകുന്ന നഗരം നിർമ്മിക്കപ്പെടുന്നത്. പൊതുവേ നഗരങ്ങൾ എന്ന് പറയുമ്പോൾ, ഒരു സ്ഥലത്ത് ഉറച്ചു നിൽക്കുന്ന, കുറെ കെട്ടിടങ്ങളുള്ള ഒരു സ്ഥലം ആയിരിക്കും നമുക്ക് ഓർമ്മ വരിക. എന്നാൽ ഇപ്പോൾ വളരെ വ്യത്യസ്തമായ ഒരു നഗരം നിർമ്മിക്കപ്പെടുകയാണ്. ഒഴുകുന്ന നഗരം എന്നതാണ് ഈ നഗരത്തിന്റെ ഏറ്റവും വലിയ പ്രത്യേകത. ഇതൊക്കെ സത്യമാണോ എന്ന് കേൾക്കുമ്പോൾ ഒരു സംശയം... Read More
woodbee
നിർമാണം കഴിഞ്ഞതും നിർമ്മാണം പുരോഗമിക്കുന്നതുമായ ഫ്ളാറ്റുകൾക്കും വില്ലകൾക്കും പുറമേ സർവീസ് അപ്പാർട്ട്മെന്റ്, ഷോപ്പിങ് സെന്റർ, ഇന്റീരിയർ ഡെക്കറേഷൻ തുടങ്ങിയവയുടെ സ്റ്റാളുകളും എക്സ്പോയിൽ ഉണ്ടാകും. വിദേശരാജ്യങ്ങളിൽ ജോലി ചെയ്യുന്ന ഒട്ടുമിക്ക ആളുകളുടെയും സ്വപ്നമാണ് സ്വന്തമായി ഒരു വീട്. ഈ ആഗ്രഹം കുറച്ച് കൂടി എളുപ്പത്തിൽ സാധിച്ചു കൊടുക്കുന്നതിനായി മാതൃഭൂമി ഡോട്ട് കോം വഴിയൊരുക്കാറുണ്ട്. കേരള പ്രോപ്പർട്ടി എക്സ്പോ വഴിയാണ് ഇതിനായി അവസരമൊരുക്കുന്നത്. ഷാർജയിലാണ് എക്സ്പോ സംഘടിപ്പിക്കുന്നത്. പ്രവാസി മലയാളികൾക്കും ബിൽഡർമാർക്കും ഒരുപോലെ പ്രയോജനകരകുന്ന ഒന്നാണ് ഈ എക്സ്പോ. ബിൽഡർക്ക്... Read More
കോവിഡിന് ശമനം ഉണ്ടെങ്കിലും വ്യാപാരമേഖല തളർന്നു തന്നെയാണുള്ളത്. നിരവധിപേരാണ് ഇതേതുടർന്ന് ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നത്. കോ​വി​ഡ്​ വ്യാപനവും നി​യ​ന്ത്ര​ണ​ങ്ങ​ളും കുറഞ്ഞു തുടങ്ങി. എങ്കി​ലും നി​ർ​മാ​ണ മേ​ഖ​ല ഇപ്പോഴും വി​ല​ക്ക​യ​റ്റ​ത്തി​ന്റെ ചങ്ങലയിലാണ്. നിരവധിപേരാണ് ഇതേതുടർന്ന് ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നത്. വീ​ട്​ പ​ണി പാ​തി​വ​ഴി​യി​ലെ​ത്തി​ പലരും വി​ല​ക്ക​യ​റ്റം മൂലം നിർമ്മാണം നി​ർ​ത്തി​വെ​ച്ചു. പല വീടുകളുടെയും നിർമാണ ക​രാ​റി​ലേ​ർ​പ്പെ​ട്ട​വ​ർ പ​റ​ഞ്ഞ തു​ക​ക്ക്​ പ​ണി പൂ​ർ​ത്തി​യാ​വി​ല്ലെ​ന്ന്​ പ​റ​ഞ്ഞ്​ കൈ​യൊ​ഴി​യുകയും ചെയ്തിട്ടുണ്ട്. പ​ണി പൂ​ർ​ത്തി​യാ​ക്കാ​ത്ത​തി​നാ​ൽ പ​ണം ന​ഷ്​​ട​പ്പെ​ട്ട കരാറുകാരുടെ എണ്ണവും കുറവല്ല. കോവിഡ് ലോക്ക്ഡൗണിനു ശേഷം കോ​വി​ഡ്​... Read More