അന്യ സംസ്ഥാനത്തു നിന്ന് സിമന്റ് എത്തിക്കുന്നതിനുള്ള ചിലവ് പരോക്ഷമായി കരാറുകാരന്റെയും അതുവഴി ഉപഭോക്താവിന്റെയും ചുമലിലാണ് വന്നുവീഴുന്നത്. ഇതിന് തടയിടാൻ പുതിയ നീക്കത്തിന് കഴിഞ്ഞേക്കും.
കോവിഡ് കാലത്തെ നിയന്ത്രണങ്ങൾ മൂലവും നിർമ്മാണസാമഗ്രികളുടെ വിലയിലുണ്ടായ കയറ്റം മൂലവും പ്രതിസന്ധിയിൽ ആയിരിക്കുന്ന നിർമാണ മേഖലയ്ക്ക് സന്തോഷം പകരുന്ന ഒരു വാർത്തയാണ് സംസ്ഥാന സർക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടായിരിക്കുന്നത്. മലബാര്‍ സിമന്റ്സിന്റെ ഉത്പാദനം രണ്ടു കൊല്ലം കൊണ്ട് ഇരട്ടിയാക്കാന്‍ തീരുമാനിച്ചിരിക്കുകയാണ് സർക്കാർ. വ്യവസായ മന്ത്രി പി. രാജീവിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന അവലോകന യോഗത്തിലാണ് ഇക്കാര്യം തീരുമാനിച്ചത്.

പൊതുമേഖലാ സ്ഥാപനമായ മലബാര്‍ സിമന്റ്സ് കഴിഞ്ഞ കൊല്ലം മുതല്‍ ലാഭത്തിലേക്ക് തിരികെയെത്തിയ സാഹചര്യത്തിലാണ് ഉല്പാദനം കൂട്ടാനുള്ള തീരുമാനമെടുത്തത്.
നിലവിൽ അന്യ സംസ്ഥാനത്തു നിന്ന് ഉല്പാദിപ്പിച്ച സിമന്റ് കേരളത്തിലേക്ക് എത്തിക്കുന്നതിനുള്ള ചിലവ് കൂടി പരോക്ഷമായി നിർമ്മാണപ്രവർത്തനങ്ങൾ ഏറ്റെടുക്കുന്ന കരാറുകാരന്റെ ചുമലിലാണ് വന്നുവീഴുന്നത്. ഒറ്റനോട്ടത്തിൽ ഉൽപാദനം ഇരട്ടിയാക്കുന്നതിൽ വലിയ ഗുണം ഉണ്ടെന്നു തോന്നിയില്ലെങ്കിലും കാര്യം അങ്ങനെയല്ല. കുറഞ്ഞവിലയ്ക്ക് സിമന്റ് ലഭിക്കാൻ ഉൽപാദനം ഇരട്ടിപ്പിടിക്കുന്നത് വഴി സാധിക്കും.
സംസ്ഥാനത്തിന് ആവശ്യമുള്ള സിമന്റിന്റെ 25 ശതമാനം ഇവിടെ ഉല്പാദിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. അതിനായി മലബാര്‍ സിമന്റ്സിനൊപ്പം സ്വകാര്യ കമ്പനികളെ പ്രോത്സാഹിപ്പിക്കുമെന്നും യോഗത്തിനു ശേഷം മന്ത്രി അറിയിച്ചിരുന്നു.
പ്രതിമാസ ഉല്പാദനം ആറുലക്ഷം ടണ്ണില്‍ നിന്ന് പന്ത്രണ്ട് ലക്ഷമാക്കി ഉയര്‍ത്തുകയാണ് ലക്ഷ്യം. പണ്ടാരത്ത് മലയിലെ ചുണ്ണാമ്പ് ഖനനം പഠനങ്ങള്‍ക്ക് ശേഷം മാത്രമേ ആരംഭിക്കൂ. വാളയാറിലെ ഖനിയില്‍ പത്തു കൊല്ലം ഖനനം നടത്താനേ സാധിക്കൂ. അതുകൊണ്ടു തന്നെ ക്ലിങ്കര്‍ ഇറക്കുമതിചെയ്യാന്‍ ശ്രമിക്കും.
കൊച്ചിയില്‍ പോര്‍ട്ട് ട്രസ്റ്റില്‍ നിന്ന് ഏറ്റെടുക്കുന്ന സ്ഥലത്തിന്റെ പാട്ട നടപടികള്‍ വേഗത്തിലാക്കി 18 മാസം കൊണ്ട് ബ്ലന്റിങ് യൂണിറ്റ് ആംരംഭിക്കും. മട്ടന്നൂരില്‍ കിന്‍ഫ്രയുടെ സ്ഥലത്ത് രണ്ട് കൊല്ലം കൊണ്ട് ഗ്രൈന്റിങ് യൂനിറ്റും സജ്ജമാക്കാന്‍ യോഗത്തില്‍ തീരുമാനമായി.
ചെറിയ അളവിൽ സിമന്റ് ആവശ്യമുള്ളവർക്ക് ഇത് വലിയ രീതിയിൽ ഉപകാരമായില്ലെങ്കിലും മെലിയാൻ നിർമാണപ്രവർത്തനങ്ങൾക്ക് ഇത് സഹായകരമാകും.