മാർബിളും ടൈൽസുമെല്ലാം ഗൃഹനിർമ്മാണ ശൈലിയിലേക്ക് കടന്നു വന്നതോടെ കാവി അഥവാ ഓക്സൈഡുകൾ കേരളത്തിലെ വീടുകളുടെ ട്രെൻഡിൽ നിന്നും പുറത്തു പോയിരുന്നു. എന്നാൽ ഓക്സൈഡുകൾ വീണ്ടും വൻ തിരിച്ചുവരവു നടത്തിയിരിക്കുകയാണ്. പുതിയ ഒരു ട്രെൻഡ് തന്നെയാണ് ഓക്സൈഡുകൾ കൊണ്ടുവന്നിരിക്കുന്നത്.
ഓക്സൈഡ് തറകളോടു കൂടിയ വീടുകൾ ഗൃഹാതുരത്വം ഉണർത്തുന്നവയാണ്. വിദേശത്തുനിന്നാണ് ഓക്സൈഡുകൾ ഇപ്പോൾ കേരളത്തിലേക്ക് എത്തുന്നത്. കെമിക്കലുകൾ കൂടി ചേർത്താണ് ഇപ്പോൾ ഓക്സൈഡുകൾ തയ്യാറാക്കുന്നത്.
പുതിയ ഓക്സൈഡുകൾക്ക് ഉന്നത നിലവാരമാണുള്ളത്. പൊട്ടലുകൾ ഒന്നും ഇല്ലാതെ വർഷങ്ങളോളം നിലനിൽക്കും. നല്ല തിളക്കമാണ് ഇപ്പോഴത്തെ ഓക്സൈഡുകളുടെ ഏറ്റവും വലിയ പ്രത്യേകത. മാത്രമല്ല പുതിയ ഓക്സൈഡുകൾ ഉപയോഗിച്ച് നിർമിച്ച തറയുടെ മിനുസം അത്ര പെട്ടെന്നൊന്നും പോവുകയുമില്ല.

മുൻകാലങ്ങളിൽ ചുവപ്പും കറുപ്പും നിറങ്ങളിലുള്ള ഓക്സൈഡുകൾ മാത്രമേ ലഭ്യമായിരുന്നൊള്ളൂ. എന്നാൽ ഇപ്പോൾ പല നിറങ്ങളിലുള്ള ഓക്സൈഡുകൾ സുലഭമാണ്. മുപ്പതിലധികം വ്യത്യസ്ത നിറങ്ങളിലുള്ള ഓക്സൈഡുകൾ വിപണിയിൽ ലഭ്യമാണ്. ചുവപ്പിൽ മാത്രം ഒൻപതോളം വ്യത്യസ്ത ഓക്സൈഡുകൾ ലഭ്യമാണ് എന്നതാണ് പ്രത്യേകത.
ഒരു നിറത്തിന്റെ തന്നെ പല വേരിയേഷനിലുള്ള ഓക്സൈഡുകൾ ഇന്നുണ്ട്. ഇതു കൂടാതെ വൈദഗ്ദ്ധ്യമുള്ള ഒരാളുടെ സഹായമുണ്ടെങ്കിൽ രണ്ടും മൂന്നും ഓക്സൈഡുകൾ കലർത്തി നമുക്ക് ഇഷ്ടമുള്ള ഒട്ടേറെ കളറുകൾ നിർമിക്കുകയും ആവാം.
ഓരോ ഓക്സൈഡും ഓരോ നമ്പറിലാണ് അറിയപ്പെടുന്നത്. 110 പച്ച, 130 ചുവപ്പ്, 910 ചുവപ്പ്, 4100 ചുവപ്പ് എന്നിങ്ങനെയാണ് ഓരോ നിറത്തിലുമുള്ള ഓക്സൈഡുകൾ അറിയപ്പെടുന്നത്.
ഭംഗിയോടെയും വൃത്തിയോടെയും വീട് സൂക്ഷിക്കാൻ സമയമുള്ളവർ മാത്രം ഓക്സൈഡ് ഫ്ളോറിങ് തിരഞ്ഞെടുത്താൽ മതിയാകും. വളരെ ശ്രദ്ധ കൊടുത്താൽ മാത്രമേ ഓക്സൈഡ് ഭംഗി കുറയാതെ നിലനിൽക്കൂ. ഉദാഹരണത്തിന് മേശയും കസേരയും ഒന്നും തറയിലിട്ട് വലിക്കരുത്.
മാത്രമല്ല, വെള്ളം ഉപയോഗിച്ചു മാത്രമേ ഓക്സൈഡ് ഫ്ലോർ കഴുകാൻ പാടുള്ളൂ. നാരങ്ങാ നീരോ പുൽത്തൈലമോ ചേർത്താൽ നല്ല ഗന്ധവും ലഭിക്കും. ഡിറ്റർജന്റ് ഉപയോഗിച്ച് ഒരിക്കലും ഓക്സൈഡ് ഫ്ലോറിങ് ചെയ്ത തറ വൃത്തിയാക്കരുത്. ഇത് ഫ്ലോറിന്റെ തിളക്കം നഷ്ടപ്പെടുത്തിയേക്കും. Read on woodbee.in to get more trendy interior design ideas.
Get a best interior design quote for your interior from the Mapletune, best interior designers in Kerala.