ഇൻഡോർ ഗാർഡനുകൾ തയ്യാറാക്കാനാഗ്രഹിക്കുന്നവരുടെ ഇഷ്ട ചെടിയായി മാറിയിരിക്കുകയാണ് സീസീ പ്ലാന്റിപ്പോൾ. വിശാലമായ, ആകർഷകമായ, കടും പച്ച ഇലകളുള്ള സീസീ പ്ലാന്റ് ഓഫീസുകൾക്കും വീടുകൾക്കും അനുകൂലമായ നിരവധി സ്വഭാവവിശേഷങ്ങൾ ഉള്ളവയാണ്.
ഇവയ്ക്ക് വലിയ പരിപാലന സമയം ആവശ്യമില്ല എന്നതാണ് ഏറ്റവും വലിയ ഗുണം. വരൾച്ചയെ നേരിടുന്ന ഈ ചെടികൾക്ക് കുറഞ്ഞ ഭാരമാണുള്ളത്. അതുകൊണ്ട് തന്നെ വീടിനുള്ളിൽ നിന്ന് മറ്റേതെങ്കിലും ഭാഗത്തേക്ക് മാറ്റി വെയ്ക്കാനും മറ്റും വളരെ എളുപ്പമാണ്.

സീസീ പ്ലാന്റിന്റെ മെഴുകു പോലെ മിനുസമാർന്ന ഇലകൾ സൂര്യപ്രകാശത്തെ പ്രതിഫലിപ്പിക്കുകയും മുറികളെ കൂടുതൽ തെളിച്ചമുള്ളതാക്കുകയും ചെയ്യും. സാധാരണയായി രണ്ട് മുതൽ മൂന്ന് അടി വരെ ഉയരത്തിലും വീതിയിലുമാണ് ഇവ വളരുക. വളരെ സാവധാനത്തിൽ വളരുന്നതിനാലും വലിയ വലുപ്പം വെക്കാത്തതിനാലും ഏത് ഇന്റീരിയറിനും ഇവ വളരെ അനുയോജ്യമാണ്.
കുറച്ചു കാലം മുൻപ് വരെ സീസീ പ്ലാന്റിന് കേരളത്തിൽ വലിയ പ്രചാരമുണ്ടായിരുന്നില്ല. അടുത്തകാലത്താണ് സീസീ പ്ലാന്റിന്റെ ഗുണങ്ങൾ ജനശ്രദ്ധ നേടിയത്. ഇതോടെ ഇൻഡോറിലും ഔട്ട്ഡോറിലും സീസീ പ്ലാന്റുകൾ സ്ഥാനം പിടിച്ചു. പ്രാധാന്യം സീസീ പ്ലാന്റ് പൂന്തോട്ടങ്ങളിൽ ഇടംപിടിച്ചു ഇടതൂർന്നു നിൽക്കുന്ന ഇലകളുമായി വളരുന്ന സിസി പ്ലാന്റിന്റെ ഏറ്റവും വലിയ സവിശേഷത വായുവിനെ ശുദ്ധമാക്കുന്നു എന്നതാണ്.
വായു മലിനീകരണം മൂലം ബുദ്ധിമുട്ടുന്ന, നഗരങ്ങളിൽ പ്രത്യേകിച്ചും ഫ്ലാറ്റുകളിൽ ജീവിക്കുന്നവർക്ക് സീസീ പ്ലാന്റ് ഏറെ പ്രിയപ്പെട്ടതാവാനുള്ള കാരണവും ഇതുതന്നെയാണ്. അടുത്തിടെ നടന്ന ഗവേഷണങ്ങളിലാണ് ഈ വിവരങ്ങൾ പുറത്തുവന്നത്.
ഇടക്കാലത്ത് സിസി പ്ലാൻറ് ക്യാൻസറിന് കാരണമാകുന്നു എന്ന പരാതി ഉയർന്നിരുന്നു. എന്നാൽ ഇതൊരു സത്യം ഇല്ല എന്ന് അടുത്തിടെ നടന്ന പഠനങ്ങൾ തെളിയിച്ചു.
വീടുകളിലും ഓഫീസുകളിലും ഒരേപോലെ സിസി പ്ലാന്റ് ഇടം പിടിച്ചുകഴിഞ്ഞു. വളരെ കുറച്ചുമാത്രം വെള്ളവും വെളിച്ചവും മതി സീസീ പ്ലാന്റിന് വളരാൻ. എന്നതാണ് ഏറ്റവും വലിയ അതുകൊണ്ട് തന്നെ പരിപാലനം വളരെ എളുപ്പമാണ്.
നനയുമ്പോൾ ലഭിക്കുന്ന വെള്ളവും പോഷകങ്ങളും വേരുകളിൽ സംഭരിച്ചു വെച്ച് ആവശ്യാനുസരണം വിനിയോഗിച്ചാണ് ഇവ വളരുന്നത്. രണ്ട് മൂന്ന് ആഴ്ചയിൽ മാത്രം വെള്ളം നനച്ചാൽ മതിയാകും. വീടിനും ബെഡ്റൂമിനും ഓഫീസ് റൂമിനുമൊക്കെ പ്രത്യേക ഭംഗി നൽകാൻ ഇവയ്ക്ക് കഴിയും.

ഇന്ത്യയിൽ 200 രൂപ മുതലാണ് നഴ്സറികളിൽ സീസീ പ്ലാന്റിന് വില. പ്രത്യേക വളപ്രയോഗമൊന്നും തന്നെ ആവശ്യമില്ല. ആവശ്യമെങ്കിൽ ഓർഗാനിക് വളങ്ങൾ മാത്രം നൽകിയാൽ മതിയാവും.
വേര് ഉൾപ്പെടുന്ന ഭാഗം മുറിച്ചു നട്ടാണ് പുതിയ ചെടി ഉണ്ടാക്കുന്നത്.
സീസീ പ്ലാന്റ് കുട്ടികളുള്ള വീടുകളിൽ വെയ്ക്കുമ്പോൾ കുട്ടികൾ അവ വായിൽ വെക്കുകയോ കഴിക്കുകയോ ചെയ്യാതെ സൂക്ഷിക്കണം. ഇലകളിൽ ചെറിയ അളവിൽ വിഷത്തിന്റെ അംശംമുള്ളത്തിനാലാണിത്. വളർത്തുമൃഗങ്ങളെയും ഇക്കാര്യത്തിൽ സൂക്ഷിക്കുക.
Super.. I will definitely try this..