പത്തനംതിട്ട ജില്ലയിലെ കൊടുമണില്‍ സിന്തറ്റിക് ട്രക്കോട് കൂടിയ ആദ്യ സ്റ്റേഡിയം നാടിന് സമര്‍പ്പിച്ചു. സ്റ്റേഡിയത്തിന്റെ ആദ്യഘട്ട ഉദ്ഘാടനം കായിക മന്ത്രി ഇ പി ജയരാജന് ഓണ്‍ലൈൻ വഴിയാണ് നിര്‍വഹിച്ചത്. ഇനി മുതൽ ജില്ലാ-ദേശീയ മത്സരങ്ങള്‍ക്ക് കൊടുമണ്‍ സ്റ്റേഡിയവും വേദിയാവും.
ഉദ്ഘാടനശേഷം പ്രദര്‍ശന ഫുട്ബോൾ മാച്ചും നടത്തി. അണ്ടര്‍ 14 വിഭാഗത്തിലുള്ള കുട്ടികളുടേയും കോവളം എഫ്സി, കെഎസ്ഇബി എന്നീ ടീമാണ് മത്സരിച്ചത്.

ദേശീയ-അന്തര്‍ദേശീയ മത്സരങ്ങള്‍ സ്റ്റേഡിയത്തിലേക്കെത്തുന്ന കാലം വിദൂരമല്ലെന്ന് ചടങ്ങിൽ സംവദിച്ച ചിറ്റയം ഗോപകുമാര്‍ എംഎല്‍എ പറഞ്ഞു. പരിശീലകരുടെ അഭാവം ജില്ലയ്ക്കുണ്ടെന്നും ഉടന്‍ ഈ പ്രശ്നം പരിഹരിക്കാനുള്ള മാർഗ്ഗങ്ങൾ കണ്ടെത്തുമെന്നും സ്പോര്‍ട്സ് കൗണ്‍സില്‍ അധികൃതര്‍ അറിയിച്ചു.
അഞ്ചര ഏക്കര്‍ വിസ്തൃതിയിലാണ് സ്റ്റേഡിയം നിർമ്മിച്ചിരിക്കുന്നത്. ഫുട്ബോള്‍, ബാഡ്മിന്റണ്‍, വോളിബോള്‍, ബാസ്ക്കറ്റ് ബോള്‍ കോര്‍ട്ടുകള്‍ എന്നിവ സ്റ്റേഡിയത്തിലുണ്ടാകും.
സിന്തറ്റിക് ട്രാക്കിന്റെ നിര്‍മാണം പൂര്‍ത്തിയായി വരികയാണ്. സ്റ്റേഡിയത്തിന്റെ രണ്ടാം ഘട്ട നിര്‍മാണത്തിനുള്ള പ്രവര്‍ത്തനങ്ങളും ആരംഭിച്ചിട്ടുണ്ട്.
Very nice website, quality content better than manorama 😂