വീടിനുള്ളിൽ വന്നിരിക്കുന്ന ഈച്ചയെയും പ്രാണികളെയും തുരത്താൻ നിരവധി മാർഗ്ഗങ്ങൾ പരീക്ഷിച്ചു പരാജയപ്പെട്ടിരിക്കുകയാണോ? എങ്കിലിനി വിഷമിക്കേണ്ട. കുറഞ്ഞ ചിലവിൽ പെസ്റ്റ് കൺട്രോൾ നടത്താനുള്ള മാർഗ്ഗങ്ങളുണ്ട്.
കീട നിയന്ത്രണത്തിനായി ഉപയോഗിക്കാവുന്ന പലതരം രാസവസ്തുക്കൾ വിപണിയിലുണ്ട്. അവ ഏതൊക്കെയെന്ന് നോക്കാം.

ജലസ്രോതസ്സുകളിൽ നിന്നും പാറകളിൽ നിന്നും വേർതിരിച്ചെടുക്കാൻ കഴിയുന്ന പ്രകൃതിദത്ത പദാർത്ഥമാണ് ബോറിക് ആസിഡ്. കീടങ്ങളെ ഉന്മൂലനം ചെയ്യാൻ ഉപയോഗിക്കുന്ന ഏറ്റവും പ്രശസ്തമായ രാസവസ്തുക്കളിൽ ഒന്നാണിത്. ബോറിക് ആസിഡ് ഉരുളകൾ, പൊടി എന്നിങ്ങനെ വ്യത്യസ്ത രൂപങ്ങളിൽ വിപണിയിലുണ്ട്.
മേശയിലും മറ്റും വൃത്തിയാക്കുന്നതിനിടെ അല്പം പൊടി വിതറി, തുണി ഉപയോഗിച്ചു തുടച്ചാൽ ഈച്ച, ഉറുമ്പ് തുടങ്ങിയവയുടെ ശല്യം കുറയും. വീട്ടുടമകൾക്കും വാണിജ്യ ഉപയോക്താക്കൾക്കും കീടാനിയന്ത്രണത്തിന് ഇത് ഒരു മികച്ച പരിഹാരമാണ്. ബോറിക് ആസിഡിനു മധുരമുള്ളതിനാൽ കുട്ടികളെയും വളർത്തുമൃഗങ്ങളെയും ആകർഷിക്കാൻ സാധ്യതയുണ്ട്. അതുകൊണ്ട് ഇവ ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കുക.
വാസയോഗ്യവും വാണിജ്യപരവുമായ ഉപയോഗത്തിന് ഏറ്റവും പ്രചാരമുള്ള കീട നിയന്ത്രണ രാസവസ്തുക്കളാണ് പൈറെത്രിൻസും പൈറെത്രോയിഡുകളും. ഒരു സാധാരണ വീട്ടിലെ കൊതുകുകളെയും കീടങ്ങളെയും ഇല്ലാതാക്കാൻ പൈറെത്രിൻസിനും പൈറെത്രോയിഡുകൾക്കും കഴിയും. സസ്യങ്ങളെയും വളർത്തുമൃഗങ്ങളെയും കീടങ്ങളിൽ നിന്ന് സംരക്ഷിക്കുന്നതിന് ഈ രണ്ട് രാസവസ്തുക്കളും സഹായിക്കുന്നു. ജലജീവികൾക്ക് ഇവ വിഷമാണ്.
ഫിപ്രോനിൽ ഉപയോഗിച്ചും പെസ്റ്റ് കൺട്രോൾ നടത്താം. ഈ രാസവസ്തു പ്രാണികളുടെ നാഡീവ്യവസ്ഥയെ തടസ്സപ്പെടുത്തും. ഫിപ്രോനിൽ ഉപയോഗിച്ച് ഉറുമ്പുകൾ, കീടങ്ങൾ, ഈച്ചകൾ, വണ്ടുകൾ തുടങ്ങിയവയെ ഒഴിവാക്കാനാവും. പൊടിയായും ലിക്വിഡ് ആയും ഇത് ലഭ്യമാകും. ഇവയിൽ വിഷാംശം കുറവാണ് എന്ന ഗുണവുമുണ്ട്.

ഹൈഡ്രാമെത്തിലോൺ
എസി 217,300 എന്ന ജൈവ രാസ സംയുക്തവും പെസ്റ്റ് കൺട്രോളിന് ഉപയോഗിക്കാനാവും. വീടുനുള്ളിൽ പ്രവേശിക്കുന്ന പ്രാണികളെ തുരത്താനുള്ള ഫലപ്രദമായമാർഗ്ഗമാണിത്. മൂന്നോ നാലോ ദിവസം തുടർച്ചയായി ഇവ ഉപയോഗിച്ചാൽ പ്രാണികളെ ഫലപ്രദമായി ഒഴിവാക്കാനാവും. പെട്ടെന്നുള്ള പരിഹാരത്തിനായി ഇവ മികച്ചതല്ല.
കീടങ്ങളെ നിയന്ത്രിക്കാൻ ഉപയോഗിക്കുന്ന ചില രാസവസ്തുക്കൾ മനുഷ്യർക്ക് വിഷമാണ്. അതുകൊണ്ട് നിങ്ങൾ വാങ്ങാൻ പോകുന്ന രാസവസ്തു വാസയോഗ്യമായ ഉപയോഗത്തിന് സുരക്ഷിതമാണോ എന്നും ഇവ വീട്ടിൽ സൂക്ഷിക്കുമ്പോൾ വളർത്തുമൃഗങ്ങൾക്കും കുട്ടികൾക്കും ആക്സസ് ചെയ്യാവുന്ന സ്ഥലമാണോയെന്നും പരിശോധിച്ച് ഉറപ്പാക്കുക.
This will be helpful as inspects are a major problem in our houses.