പ്രിയപ്പെട്ടവരുമായി സമയം ചിലവഴിക്കുന്ന മുറിയെ അല്പം കൂടി റൊമാന്റിക് ആക്കാൻ ആഗ്രഹമുണ്ടോ? എങ്കിൽ ചെറിയ ചില മാറ്റങ്ങളിലൂടെ നിങ്ങളുടെ വീടിനെ കൂടുതൽ പ്രണയസാന്ദ്രമാക്കാനാവും.
തിരക്കേറിയതും ക്ഷീണം അനുഭവപ്പെടുന്നതുമായ ഗാർഹിക ചുറ്റുപാടുകൾ സ്വാഭാവികമായി സംഭവിക്കുന്നതല്ല. മുറികൾക്കായുള്ള ഡെക്കറേഷൻ ഐറ്റംസ് തിരഞ്ഞെടുക്കുന്നതും ഊഷ്മളമായ കളർ പാലറ്റ് ഉൾപ്പെടുത്തുന്നതും മുതൽ സുഖപ്രദമായ ഫർണിച്ചർ പീസുകൾ തിരഞ്ഞെടുക്കുന്നതുവരെ മുറികളുടെ അന്തരീക്ഷത്തെ മോഡിഫൈ ചെയ്യും. ആകർഷകവും റൊമാന്റിക്കുമായ അലങ്കാരം സൃഷ്ടിക്കുന്ന വിവിധ ഘടകങ്ങളുണ്ട്. അവ എന്തൊക്കെയെന്ന് നോക്കാം.

ഊഷ്മളമായ ഒരു വർണ്ണ പാലറ്റ് ഉപയോഗിക്കുക വഴി മുറികളിൽ മൂഡ് ക്രിയേറ്റ് ചെയ്യാനാവും. ഏത് മുറിയിലും ആകർഷകമായ, റൊമാന്റിക് മൂഡ് തൽക്ഷണം സൃഷ്ടിക്കാൻ കഴിയുന്ന നിറമാണ് ചുവപ്പ്. ദൃശ്യതീവ്രത ഏറിയ നിറമായതിനാൽ മുറി നിറയെ ചുവപ്പ് നിറം കൊടുക്കേണ്ടതില്ല.
കിടപ്പുമുറിയിലാണ് ഈ നിറം ഉപയോഗിക്കുന്നതെങ്കിൽ, കട്ടിലിന് പിന്നിലുള്ള ഭിത്തിയിൽ മാത്രം ചുവപ്പ് നിറം നൽകുക. ഇത് മുറിയിലെ പ്രധാന ആകർഷണവും ഫോക്കൽ പോയിന്റുമായി മാറും എന്നുറപ്പാണ്. ചുവപ്പിന് കൂടുതൽ ഇംപാക്റ്റ് കിട്ടാൻ മുറിയിലെ മറ്റ് ഭിത്തികളിൽ ഊഷ്മളമായ ടാൻ ഹ്യൂ പെയിന്റ് ചെയ്യാം. അപ്പോൾ ആക്സസറികളിൽ ചുവന്ന ടോണുകൾ ഉപയോഗിക്കാനും കഴിയും.
മുറി മുഴുവൻ ചുവപ്പ് നിറം നൽകാതെ, കോൺട്രാസ്റ്റിങ് കളേഴ്സ് ഉപയോഗിച്ചു വേണം റൊമാന്റിക് മൂഡ് ക്രിയെറ്റ് ചെയ്യാൻ. റെഡ് – റോസ് തീം ഉപയോഗിച്ചു കൊണ്ടുള്ള കർട്ടനുകൾ, പില്ലോ, ഫ്ലവർവേയ്സ് തുടങ്ങിയവ ആകർഷകവും റൊമാന്റിക്കുമായ അലങ്കാരത്തിനുപയോഗിക്കാം.
മറ്റൊരു മാർഗം മൃദുവായതും ആകർഷകവുമായ ഫർണിച്ചറുകൾ മുറിയിൽ സംയോജിപ്പിക്കുക എന്നതാണ്. നാച്ചുറൽ ലെതർ അല്ലെങ്കിൽ ബ്രൗൺ, ടാൻ നിറങ്ങൾ ഉൾപ്പെടുത്തുക. ഒപ്റ്റിമൽ കംഫർട്ട് പ്രോപ്പർട്ടികൾ ഉള്ള ഒരു ഫർണിച്ചർ പീസ് മുറിയിൽ ഉൾപെടുത്തുക. ഇത് മുറിക്ക് സ്റ്റൈലിഷ് റൊമാന്റിക് ലുക്ക് നൽകും.
ഉദാഹരണത്തിന്, ഡൈനിംഗ് റൂമിന് ആകർഷകമായ രൂപവും ഭാവവും നൽകുന്നതിനായി ഹാർഡ്-ബാക്ക്ഡ് സ്റ്റൈലുകൾക്ക് പകരം സ്ലിപ്പർ അപ്ഹോൾസ്റ്റേർഡ് കസേരകൾ ഉപയോഗിക്കുക. ബെഡ്റൂമിൽ കട്ടിലിന്റെ അറ്റത്തായി അപ്ഹോൾസ്റ്റേർഡ് ഓട്ടോമൻസ് വെയ്ക്കുക. ഇത്തരം ഫർണിച്ചർ ചോയ്സുകൾ മുറികളെ റൊമാന്റിക്കാക്കുന്നതിൽ വലിയ പങ്ക് വഹിക്കുന്നുണ്ട്.
റൊമാന്റിക്കും ആകർഷകമായ ആക്സസറികൾ ഉപയോഗിച്ച് അലങ്കാരങ്ങൾ ചെയ്യുന്നതാണ് മറ്റൊരു വഴി. ഓരോ വ്യക്തികളുടെയും റൊമാന്റിക് കൺസെപ്റ്റുകൾ വ്യത്യസ്തമായിക്കും. അതുകൊണ്ട് തന്നെ ഏതൊക്കെ ആക്സസറികൾ ഉപയോഗിക്കണം എന്നത് മറ്റൊരാൾക്ക് പറഞ്ഞു തരാൻ കഴിയില്ല. എങ്കിലും പൊതുവെ നൽകാവുന്ന ചില ആക്സസറികളുണ്ട്.

ഒരു മുറിക്ക് കൂടുതൽ സുഖസൗകര്യങ്ങൾ നൽകുന്നതിനും ആകർഷകമാക്കുന്നതിനുമായി സോഫയിലോ കിടക്കയിലോ നിരവധി മൃദുവായ ഡെക്കറേറ്റർ തലയിണകൾ ചേർക്കുക. സ്ഥലത്തിന്റെ സുഖപ്രദമായ സ്വഭാവം എടുത്തുകാണിക്കാൻ സോഫ്റ്റ് ഫാബ്രിക് തിരഞ്ഞെടുക്കുക.
പുസ്തകങ്ങൾ പലപ്പോഴും ഒരു മുറിയുടെ ആകർഷകമായ ഘടകമാണ്. വായനയും ഭാവനയുമുള്ള ആളുകളാണെങ്കിൽ ഓപ്പൺ അലമാരയിൽ ഒരു പുസ്തക ശേഖരം ക്രമീകരിക്കാം. റൊമാന്റിക് ഫിക്ഷനുകളും സ്റ്റോറികളും അവിടെ പ്ലേസ് ചെയ്യാം.
ഇത്തരം മുറികളിൽ മെഴുകുതിരികൾ കൂടി ചേർത്ത് റൊമാന്റിക് വിഷ്വൽ ഇംപാക്ട് നേടാനാവും. അലങ്കാരം വർദ്ധിപ്പിക്കുന്നതിന് ഒരു സിൽവർ പാത്രത്തിൽ ഫ്രഷ് റോസാപ്പൂക്കൾ വെച്ച് മേശ അലങ്കരിക്കുകയുമാവാം.
Thank you for sharing such awesome tips and informations.
വളരെ ഉപകാരപ്രദമായ കാര്യങ്ങളാണ്. ഡെക്കറേഷൻ ഐറ്റംസ് തിരഞ്ഞെടുക്കുന്നതുമായി ബന്ധപ്പെട്ടു നമ്മൾ ശ്രദ്ധിക്കാതെ പോവുന്ന കാര്യങ്ങളാണ് നിങ്ങൾ ഷെയർ ചെയ്തത്. ഇങ്ങനെയുള്ള കാര്യങ്ങൾ ഇനിയും അടുത്ത പോസ്റ്റിൽ പ്രതീക്ഷിക്കുന്നു.
Nice, good one 🙂